നാട്ടില്‍ മഴ തുടങ്ങിയെന്നു വാര്‍ത്തയില്‍‍ കണ്ടപ്പോള്‍ മുതല്‍ മനസില്‍ വല്ലാത്ത് ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗ്....
റൂമിനകത്തെ ഇരുട്ട് ..നാട്ടിലെ നല്ല മഴയ്ക്ക് മുന്‍പുള്ള ഇരുണ്ട ഒരു അന്തരീക്ഷത്തെ പോലെ തോന്നുന്നു..കുട എടുക്കാന്‍ പണ്ടേ എനിയ്ക്ക് മടിയായിരുന്നു...മഴ നനഞ്ഞ് കുതിര്‍ന്നു വീട്ടില്‍ കയറി ചെല്ലുമ്പോള്‍ മഴ നഞ്ഞതിന്‍ ശകാരം കിട്ടുമെങ്കിലും...ആ മഴയുടെ തണുപ്പ് ഒരു സുഖം തന്നെ അല്ലെ? രാത്രി നല്ല മഴ പെയ്താല്‍ എന്ത് സുഖമാണ്‍ കിടന്നുറങ്ങാന്‍....
ഇനിയൊരു നല്ല മഴ കാണാന്‍ എത്ര നാള്‍ കാത്തിരിക്കണം അല്ലെ? ഇവിടത്തെ കൊടും ചൂടിലും ഈ ചിന്തകള്‍ ന്മനസില്‍ നിരക്കുമ്പോള്‍..ഒരു കുളിര്‍..എന്റെ ഉള്ളില്‍ നല്ല മഴ പെയ്യുകയാണിപ്പോള്‍...

കുറെ നാളായ് ഒരു ബ്ലോഗ് തുടങ്ങണം ..തുടങ്ങ്ണം എന്ന് വിചാരിക്കുന്നു..തുടങ്ങിയപ്പോള്‍ അടുത്ത് പ്രശ്നം..ഇതില്‍ എന്തു ഇട്ട് നിറക്കും എന്നായ്. ..ഒന്നും അങ്ങട്ട് വരണില്ല...ഒരുപാട് ചിന്തിക്കുമ്പോള്‍ വയറ് വേദന എടുക്കുന്നു..സാരമില്ല കുറച്ചു കഷ്ടപ്പാട് സഹിച്ചിട്ടാണെങ്കിലും ശരി ..ഇന്നു എന്തെങ്കിലും ഒന്നു തുടങ്ങിക്കളയാം...
ഈ ബ്ലോഗിനു എന്തു കൊണ്ടാണ്‍ ചില്ലു കൊട്ടാരം എന്ന് പേരിട്ടതെന്നു നിങ്ങള്‍ ഇപ്പോള്‍ കരുതുന്നുണ്ടാകും.. മനസിന്റെ മായികമായ നിമനോന്നതങ്ങളെ തൊട്ടുണാര്‍ത്തുന്ന ലോലമായ ഒരു തലം ..അതിലൂടെ വിനിര്‍ഗ്ഗളിക്കുന്ന് ചില സ്മോഷക ബിന്ദുക്കള്‍ ഒരു കുളിരായി മനസ്സിനെ തഴുകി ... വെറുതെ തല പുണ്ണാക്കണ്ട...ചുമ്മാ ഒരു കാല്പനികമായ ജാഡയ്ക്ക് വേണ്ടി ഇട്ടതാ..കൊള്ളാല്ലെ?..

ഓ ഞാന്‍ എന്നെ പറ്റി ഒന്നും ഇതു വരെ പറഞ്ഞില്ല..ഞാന്‍ ഒരു മലയാളി ആണെന്നു നിങ്ങള്‍ക്കു മനസിലായിക്കാണുമെന്ന് കരുതട്ടേ..അതെ ഞാനും ഒരു മലയാളിയാണ്‍..ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു പ്രജ..ഇപ്പോള്‍ അബുദാബി എന്ന ഈ അറബി നാട്ടില്‍ പ്രാവാസ ജീവിതം നയിക്കുന്നു...പ്രവാസി..അഞ്ചു മാസം മാത്രം പ്രായമുള്ള ഒരു പ്രവാസി...

About this blog

This blog is in Malayalam. You need a unicode compliant Malayalam font to read this content. Download font from here

എന്റെ പുറകേ ഉള്ളവര്

ആ അരൊക്കെയാ ഈ വരുന്നത്?

Powered by Blogger.

ദുഫായിയിലെ ആകാശവാണി കൊച്ചി എഫ് എം....