http://www.madhyamam.com/news/139850/111217 ക്രോധം അടക്കാനുള്ള പ്രഭാഷണങ്ങളാണ് നമ്മുടെ കോര്‍പ്പറേറ്റ് ആള്‍ദൈവങ്ങള്‍ എപ്പോഴും ‘മക്കള്‍ക്ക്’ നല്‍കാറുള്ളത്. ക്രോധത്തെ സ്നേഹംകൊണ്ട് അടക്കി, ഘട്ടം ഘട്ടമായി ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച,് അവസാനം കുണ്ഡലിനിയെ ഉണര്‍ത്തി പരമാനന്ദത്തിലെത്തുന്ന ‘സാങ്കേതികവിദ്യകള്‍’ ഇന്ന് വിവിധ പാക്കേജുകളായി വിപണിയില്‍ കിട്ടും. എന്നാല്‍ അവനവന്‍െറ നേര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാലോ, ഈ മര്‍മാണി വിദ്യകളൊന്നുമില്ല. ‘മക്കളുടെ’ കുണ്ഡലിനി ഉണര്‍ത്തേണ്ട സ്വാമിമാര്‍, മുട്ടിന്‍െറ ചിരട്ടതല്ലിത്തകര്‍ക്കും.