കുറെ നാളായ് ഒരു ബ്ലോഗ് തുടങ്ങണം ..തുടങ്ങ്ണം എന്ന് വിചാരിക്കുന്നു..തുടങ്ങിയപ്പോള്‍ അടുത്ത് പ്രശ്നം..ഇതില്‍ എന്തു ഇട്ട് നിറക്കും എന്നായ്. ..ഒന്നും അങ്ങട്ട് വരണില്ല...ഒരുപാട് ചിന്തിക്കുമ്പോള്‍ വയറ് വേദന എടുക്കുന്നു..സാരമില്ല കുറച്ചു കഷ്ടപ്പാട് സഹിച്ചിട്ടാണെങ്കിലും ശരി ..ഇന്നു എന്തെങ്കിലും ഒന്നു തുടങ്ങിക്കളയാം...
ഈ ബ്ലോഗിനു എന്തു കൊണ്ടാണ്‍ ചില്ലു കൊട്ടാരം എന്ന് പേരിട്ടതെന്നു നിങ്ങള്‍ ഇപ്പോള്‍ കരുതുന്നുണ്ടാകും.. മനസിന്റെ മായികമായ നിമനോന്നതങ്ങളെ തൊട്ടുണാര്‍ത്തുന്ന ലോലമായ ഒരു തലം ..അതിലൂടെ വിനിര്‍ഗ്ഗളിക്കുന്ന് ചില സ്മോഷക ബിന്ദുക്കള്‍ ഒരു കുളിരായി മനസ്സിനെ തഴുകി ... വെറുതെ തല പുണ്ണാക്കണ്ട...ചുമ്മാ ഒരു കാല്പനികമായ ജാഡയ്ക്ക് വേണ്ടി ഇട്ടതാ..കൊള്ളാല്ലെ?..

ഓ ഞാന്‍ എന്നെ പറ്റി ഒന്നും ഇതു വരെ പറഞ്ഞില്ല..ഞാന്‍ ഒരു മലയാളി ആണെന്നു നിങ്ങള്‍ക്കു മനസിലായിക്കാണുമെന്ന് കരുതട്ടേ..അതെ ഞാനും ഒരു മലയാളിയാണ്‍..ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു പ്രജ..ഇപ്പോള്‍ അബുദാബി എന്ന ഈ അറബി നാട്ടില്‍ പ്രാവാസ ജീവിതം നയിക്കുന്നു...പ്രവാസി..അഞ്ചു മാസം മാത്രം പ്രായമുള്ള ഒരു പ്രവാസി...

9 comments:

സ്വാഗതം.
ഇവിടെ നടയടി എന്നൊരു പുതിയ പരിപാടി തുടങ്ങിയിട്ടുണ്ട്. അതിന്നായി കുട്ടിച്ചാത്തന്‍,ഡിങ്കന്‍ തുടങ്ങിയവര്‍ പിറകെ വരും.
പേടിക്കണ്ട കെട്ടോ എല്ലാരും നല്ലവരാ!

ഠോ‍
ഒരു പടക്കം പൊട്ടിച്ചതാണ്‍

സ്വാഗതം!! തുടക്കമൊക്കെ കൊള്ളാം ബാക്കിയും കൂടെ പോരട്ടേ!!!

ഒരു സ്ക്രാപു നോട്ട് തലയിണയുടെ അടുത്തായി കരുതുക; ചിലപ്പോള്‍ പുലര്‍ച്ചെ മൂന്നു മണിക്കായിരിക്കും “മനസിന്റെ മായികമായ നിമനോന്നതങ്ങളെ തൊട്ടുണാര്‍ത്തുന്ന ലോലമായ“ ചിന്തയുടെ ലോഡ് വരിക :)

സ്വാഗതം

ഒരോന്നായി ഇങ്ങു പോരട്ടെ !

ചില്ലു കൊട്ടാരമായ സ്ഥിതിക്ക് കല്ലുമായി വരുന്നില്ല.
അതെങ്ങാനും പൊട്ടിപ്പോയാല്‍ നന്നാക്കിത്തരാന്‍ കാശില്ലാത്തതു കൊണ്ടാ..

എന്നാലും സുഹൃത്തേ സ്വാഗതം.

നിങ്ങളൊരു പ്രവാസി. നമ്മളു വെറുംവാസി. (ദരിദ്രവാസി എന്നൊക്കെ ചിലരു വിളിക്കാറുണ്ട്. പക്ഷേ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല)

സ്വാഗതം സസ്നേഹം, സസന്തോഷം!!

കൊള്ളാം ബാക്കിയും കൂടെ പോരട്ടേ!!!

സ്നേഹിതാ എന്റെ ആവശ്യം വേറെ ആണ് എനിക്ക് hit96.7 radio (html code) അയച്ചു തരുമോ?
plz..

mailto: likedear@gmail.com

ഞാനും ബ്ലോഗി വന്നപ്പോഴാണ് താങ്കളെ കാണുന്നത്.അപ്പോ ഒന്നു ഓര്‍മ്മ പുതുക്കാമെന്നു കരുതി.എനിക്കും ആവശ്യം ഇതു തന്നെ.
“സ്നേഹിതാ എന്റെ ആവശ്യം വേറെ ആണ് എനിക്ക് hit96.7 radio (html code) അയച്ചു തരുമോ?
plz..“.എന്റെ പക്കലുള്ളത് നിര്‍ത്താനും മ്യുട്ടാനും റൈറ്റ് ക്ലിക്കണം,അതാ.

About this blog

This blog is in Malayalam. You need a unicode compliant Malayalam font to read this content. Download font from here

എന്റെ പുറകേ ഉള്ളവര്

ആ അരൊക്കെയാ ഈ വരുന്നത്?

Powered by Blogger.

ദുഫായിയിലെ ആകാശവാണി കൊച്ചി എഫ് എം....

ജാലകം